കെഎസ്‌യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിഷയത്തിലെ കെഎസ്‌യു സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കോളജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യമെങ്കില്‍ നടക്കില്ല. മലവെള്ളപ്പാച്ചില്‍ പോലെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണു മാധ്യമങ്ങളെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് ലൈവിൽ പ്രതികരിച്ചു.

സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ലഭിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിലടക്കം നിലപാടു വ്യക്തമാക്കിയത്. കോളജില്‍ അക്രമം നടന്നയുടന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. സമരം ചെയ്യുന്നവര്‍ക്ക് ഇനിയെന്താണു വേണ്ടത്? സമരം ചെയ്യുന്നവരുടെ ആവശ്യമെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *