യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും

തിരുവനന്തപുരം: അക്രമസംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കും. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോലീസ് സുരക്ഷയിലാകും കോളേജ് തുറക്കുക. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്ര അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളേജ് അധികൃതരും ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനു ശേഷം യൂണിവേഴ്സിറ്റി കോളേജ് തുറക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ സഹപാഠിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *