ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ:ഡിജിപി

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കരുതെന്നും ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പരിശോധന നടത്താവൂ എന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.

നല്‍കിയിരിക്കുന്നത്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവരെ പിന്തുടരരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. വാഹന പരിശോധനക്കിടെ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ പോലീസ് അടിയന്തരമായി ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വാഹന പരിശോധനക്കായി ഡ്രൈവര്‍മാരെ പുറത്തിറക്കേണ്ടതില്ലെന്നും അവരുടെ അടുത്ത് ചെന്ന് പരിശോധന നടത്തണമെന്നുമാണ് മറ്റൊരു നിര്‍ദ്ദേശം.

വാഹന പരിശോധനയുടെ വീഡിയോ പകര്‍ത്തണമെന്നും കയറ്റത്തിലും ഇറക്കത്തിലും പരിശോധന പാടില്ലെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തര സാഹചര്യത്തിലല്ലാതെ പരിശോധന പാടില്ല. പാലങ്ങളിലും പരിശോധന അരുത്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *