ആറു സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി

ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിക്കുന്നതായി രാഷ്ട്രപതിഭവൻ അറിയിച്ചു.

മധ്യപ്രദേശ് ഗവർണറായിരുന്ന ആനന്ദി ബെൻ പട്ടേലിനെ ഉത്തർപ്രദേശിലേക്ക് മാറ്റി. മധ്യപ്രദേശിൽ പട്ടേലിനു പകരം ബിഹാർ ഗവർണർ ലാൽജി ഠണ്ഡൻ ചുമതലയേൽക്കും.  ലാൽജിയ്ക്കു പകരം ബിഹാറിൽ ഫഗു ചൗഹാൻ ചുമതലയേൽക്കും. രമേശ് ബായിസിനെ തൃപുര ഗവർണറായി നിയമിച്ചപ്പോൾ പ്രമുഖ അഭിഭാഷകനും മുൻ ജനതാദൾ എംപിയുമായ ജഗ്ദീപ് ധൻഖർ ബംഗാൾ ഗവർണറാകും. നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യക്ക് പകരം ആര്‍.എന്‍.രവിയെയും നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *