രുവനന്തപുരം– എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കൊല്ലം : വൈദ്യുതി തകരാർ കാരണം തിരുവനന്തപുരം– എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഏറെനേരം ഭാഗികമായി തടസപ്പെട്ടു. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും മധ്യേ വൈകിട്ടു മൂന്ന് മണിക്കു ശേഷമാണു റെയിൽവേ ലൈനിൽ വൈദ്യുതി തകരാറുണ്ടായത്. ഇതോടെ ഐലൻഡ് എക്സ്പ്രസ് ശാസ്താംകോട്ടയിൽ നിർത്തിയിട്ടു.

വൈകിട്ട് 4.03നു കൊല്ലത്തെത്തിയ തിരുവനന്തപുരം– ചെന്നൈ മെയിലും മണിക്കൂറുകളോളം ഔട്ടറിലും സ്റ്റേഷനിലുമായി പിടിച്ചിടേണ്ടി വന്നു. ഇതോടെയാണു തിരുവനന്തപുരം– എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം താറുമാറായത്. പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ട അവസ്ഥയുണ്ടായി. തകരാർ പരിഹരിക്കുന്നതു വരെ ഡീസൽ എൻജിൻ ഉപയോഗിച്ചു ശാസ്താംകോട്ട വരെ എത്തിച്ചാണു ട്രെയിനുകൾ യാത്ര തുടർന്നത്. 3.55നും 4നും മധ്യേ കൊല്ലം സ്റ്റേഷനിലെത്തി പോകേണ്ടിയിരുന്ന ചെന്നൈ മെയിൽ 5.50നാണു പുറപ്പെടാനായത്. ഈ റൂട്ടിൽ ഓടുന്ന മറ്റു ട്രെയിനുകളും ഇതോടെ വൈകി.

 

Leave a Reply

Your email address will not be published. Required fields are marked *