സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്തമഴ തുടരും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമായി തുടരുന്നു. ചൊവ്വാഴ്ചവരെ അതിശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എല്ലാ ജില്ലകളും ജാഗ്രതപാലിക്കാന്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്.

മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.  കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലഅതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലും മണ്ണെടുത്തു ദുർബലമായ മലയോരങ്ങളിലും നേരിയ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *