രാസവളങ്ങള്‍ക്ക് അധികവില ഈടാക്കുന്നതിനെതിരെ നടപടി

തിരുവനന്തപുരം: സബ്‌സിഡി നിരക്കിലുളള രാസവളങ്ങള്‍/ജൈവവളങ്ങള്‍ വാങ്ങാന്‍ പോകുന്ന കര്‍ഷകര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പി.ഒ.എസ് മെഷീന്‍ മുഖേന വളങ്ങള്‍ വാങ്ങേണ്ടതാണെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ബില്ലില്‍ രേഖപ്പെടുത്തിയ എം.ആര്‍.പി-യേക്കാള്‍ അധിക തുക നല്‍കരുത്. അധിക തുക ഈടാക്കുന്ന ഡീലര്‍മാര്‍ക്കെതിരെ യഥാസമയം കൃഷിഭവനില്‍ പരാതി നല്‍കേണ്ടതാണ്. അധിക തുക ഈടാക്കുന്ന ഡീലര്‍മാര്‍ക്കെതിരെ എഫ്.സി.ഒ പ്രകാരമുളള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *