ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം: ഡി.ജി.പി

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന നിര്‍ദ്ദേശവുമായി ഡി ജി പി ലോക്നാഥ് ബെഹ്‌റ. കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് പരിശോധിക്കാന്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കി.

വിധി നടപ്പാക്കുന്നതിനോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും ഡിജിപി ജില്ല പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റും ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറിയും നിര്‍ദേശം നല്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *