ആലഞ്ചേരിയെ മാറ്റണമെന്നാവശ്യപ്പെട്ട് വൈദികരുടെ ഉപവാസം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമരവുമായി ഒരു വിഭാഗം വൈദികര്‍ രംഗത്ത് . ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം. വിമത വൈദികര്‍ ബിഷപ്പ് ഹൗസില്‍ ഉപവാസം ആരംഭിച്ചു. 14 കേസുകളില്‍ പ്രതിയായ ആലഞ്ചേരി തല്‍സ്ഥാനത്ത് തുടരുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് വൈദികരുടെ പ്രതിഷേധം.

വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വത്തിക്കാന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയ്ക്കായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ ആലഞ്ചേരിക്ക് വീണ്ടും ചുമതല നല്‍കിയത് നേരത്തെതന്നെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഫറോന വികാരിയുടെ യോഗത്തില്‍ കര്‍ദ്ദിനാള്‍ നല്‍കിയ മറുപടി ഒട്ടും തൃപ്തികരമല്ല. ഇതാണ് സമരത്തിനിറങ്ങാന്‍ കാരണമെന്നും വൈദികര്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി പള്ളികളിലെ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും വൈദികര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *