യൂണിവേഴ്സിറ്റി കോളജ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. സെക്രട്ടേറിയറ്റ് അനക്സ് ഒന്നില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

യുണിവേഴ്സ്റ്റി കോളജ് വിഷയത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്‌യു തീരുമാനം. കഴിഞ്ഞ ദിവസം കെഎസ്‌യു നേതാവ് ശില്‍പ്പ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടി മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുന്നിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *