മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു 12 മരണം

മുംബൈ: ദക്ഷിണ മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് 12 പേർ മരിച്ചു. പത്തോളം പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മുപ്പതിലേറെ പേര്‍ കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങി. ഡോങ്ഗ്രി ഭാഗത്താണു കെട്ടിടം തകര്‍ന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്നു സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശത്താണു കെട്ടിടം തകര്‍ന്നത്. നിരവധി കെട്ടിടങ്ങള്‍ക്കു നടുവില്‍ ഇടുങ്ങിയ വഴികളാണ് ഇവിടുള്ളത്. ഇതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആംബുലന്‍സുകള്‍ക്കും അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. തകർന്ന കെട്ടിടത്തിന്റെ കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കൈയില്‍ ചുമന്നു മാറ്റേണ്ട അവസ്ഥയാണുളളത്.

ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ .

Leave a Reply

Your email address will not be published. Required fields are marked *