സാമ്പത്തിക തട്ടിപ്പ്: വിമത എംഎൽഎ പിടിയിൽ

ബെംഗളൂരു: കോടികളുടെ ഐഎംഎ സാമ്പത്തിക തട്ടിപ്പു കേസിൽ കർണാടക വിമത കോൺഗ്രസ് നേതാവ് റോഷൻ ബേഗിനെ പൊലീസ് പിടികൂടി. പ്രത്യക വിമാനത്തിൽ  മുംബൈയിലേക്കു പറക്കാനായി ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം റോഷനെ ചോദ്യം ചെയ്യാനായി പിടികൂടുന്നത്.

റോഷൻ ബേഗിനൊപ്പം ബിജെപി പ്രവർത്തകരും ഉണ്ടായിരുന്നെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ‘ബി.എസ്. യെഡിയൂരപ്പയുടെ സഹായി സന്തോഷിനൊപ്പം പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക് പറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് റോഷൻ ബേഗിനെ ചോദ്യം ചെയ്യാനായി പിടികൂടുന്നത്. അന്വേഷണ സംഘത്തെ കണ്ടപ്പോൾ സന്തോഷ് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത്’, കുമാരസ്വാമി ട്വീറ്റ് ചെയ്തു.  മുൻ ബിജെപി എംഎൽഎ യോഗേശ്വറും ഇവർക്കൊപ്പം ഉണ്ടായിരുന്നെന്നാണ് കുമാരസ്വാമിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *