യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘര്‍ഷമുണ്ടായപ്പോൾ തന്നെ നടപടി എടുത്തു. സര്‍ക്കാര്‍ എന്ന നിലയിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തിലടക്കം ഒരു തരം ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവും കത്തിക്കുത്തും അറസ്റ്റും മാത്രമല്ല മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫഐയുടെ യൂണിറ്റ് മുറിയിൽ നിന്നും സര്‍വ്വകലാശാല ഉത്തക്കടലാസുകൾ അടക്കം പിടിച്ചെടുത്ത സാഹചര്യത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *