വധശ്രമക്കേസ് പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പട്ട സംഭവം: വിജിലന്‍സ് അന്വേഷിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍.

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊ
ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് പരിശോധിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍. സംഭവം പി എസ് സി വിജിലന്‍സ് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ഇവരുടെ നിയമനശുപാര്‍ശ മരവിപ്പിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പ്രതികള്‍ മൂന്നുപേരും കെ.എ.പി നാലാം ബെറ്റാലിയന്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ കേന്ദ്രമായി ആവശ്യപ്പെട്ടത് തിരുവനന്തപുരമാണ്. അതുകൊണ്ടുതന്നെ പരീക്ഷകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേടില്ല . മൂന്നു പേരും വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത് . ശിവരഞ്ജിത്തിന് ആറ്റിങ്ങല്‍ ഗവ. യു പി സ്‌കൂളും, പ്രണവിന് മാമം ശ്രീ ഗോഗുലം സ്‌കൂളും, നസീമിന് തൈക്കാടുമാണ് കേന്ദ്രങ്ങളായി ലഭിച്ചത്. ഇവരുള്‍പ്പടെ 2989 പോരാണ് ജില്ലയില്‍ പരീക്ഷ എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെത്തിയ സംഭവം ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് മൂന്നുപേരുടെയും നിയമനശുപാര്‍ശ മരവിപ്പിക്കാനും അന്വേഷണം നടത്താനും പി. എസ്.സി തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *