യൂണിവേഴ്സിറ്റി കോളജ് : മൂന്നു പേർ കൂടി പിടിയിൽ; 8 പേർക്ക് ലുക്കൗട്ട് നോട്ടിസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമത്തിൽ മൂന്നു പേർ കൂടി പിടിയിലായി. അദ്വൈത്, ആരോമൽ, ആദിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. യൂണിറ്റ് കമ്മറ്റി അംഗമായിരുന്ന ഇജാബിന്റെ അറസ്റ്റു നേരത്തെ രേഖപ്പെടുത്തിരുന്നു. ശനിയാഴ്ച രാത്രി നേമത്തെ വീട്ടിൽ നിന്നാണ് ഇജാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടു പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഇനി 5 പേർ കൂടി പിടിയിലാകാനുണ്ട്.

മുഖ്യപ്രതികളായ എട്ടു പേർക്കു വേണ്ടിയാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. അതേസമയം, യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ കുത്തേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥി അഖിലിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് അനുമതി ലഭിച്ചില്ല. അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാലാണു ഡോക്ടർമാർ അനുവാദം നൽകാതിരുന്നതെന്നു പൊലീസ് അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കാൻ എത്തുമെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *