ബിജെപിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തി: കോണ്‍ഗ്രസ്

ന്യൂഡൽഹി: ബിജെപിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തിയാണെന്ന് കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരിഹാസം. മധ്യപ്രദേശിലെയും കര്‍ണാടകയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണ്. കര്‍ണാടകയിലെ വിമത നീക്കങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് ബിജെപി എംപിയാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *