വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയിലായി. തൃശൂര്‍ സ്വദേശികളായ സന്തോഷ്,മനു എന്നിവരെയാണ് ഷാഡോ പോലസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം മുക്കോലയ്ക്കലില്‍ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വ്യാപാരിയെ ആക്രമിച്ച ശേഷം പ്രതികള്‍ ഒന്നര കിലോ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്.

തൃശ്ശൂരില്‍ നിന്നും സ്വര്‍ണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ബിജുവിനു നേരെ ആക്രമണമുണ്ടായത്. മുളകുപൊടി വിതറിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *