ഇത്തരം ടൈപ്പുകളോട് താല്‍പര്യമില്ല; വിവാദ പരാമര്‍ശവുമായി ട്രംപ്

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ ട്രംപ് നല്‍കിയ മറുപടി വിവാദമാകുന്നു. ജീന്‍ കരോള്‍ തനിക്ക് താല്‍പര്യം തോന്നുന്ന ടൈപ്പല്ലെന്ന് ട്രംപ്. അത് കൊണ്ട് തന്നെ പീഡനം നടക്കില്ലെന്നും ജീന്‍ കരോള്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ട്രംപ് പ്രതികരിച്ചു. ഒരു മാഗസിന് നല്‍കിയ മറുപടി വിവാദമായിരിക്കുകയാണ്.

എല്‍ എന്ന മാസികയുടെ ലേഖികയാണ് ജീന്‍. 20 വര്‍ഷം മുന്‍പ് നടന്നുവെന്ന് അവകാശപ്പെടുന്ന സംഭവത്തെക്കുറിച്ചാണ് ജീന്‍ കരോള്‍ പുസ്തകത്തില്‍ തുറന്നെഴുതിയത്. തന്നെ ഒരു തുണിക്കടയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ജീന്‍ കരോള്‍ ആരോപിക്കുന്നത്. ട്രംപിനെതിരെ ഇത്തരത്തിലുള്ള ആരോപണവുമായി രംഗത്തെത്തുന്ന 16 ാമത്തെ സ്ത്രീയാണ് ജീന്‍ കരോള്‍. വൈ ഡു വി നീഡ് മെന്‍ ഫോര്‍ എന്ന പുസ്തകത്തിലാണ് കരോളിന്റെ ആരോപണം.

സംഭവം നടക്കുന്ന സമയത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു ട്രംപ്. ടെലിവിഷന്‍ അവതാരകയും എഴുത്തുകാരിയുമായ ജീന്‍ കരോള്‍ ഭയം മൂലമാണ് ഇത് വരെ സംഭവം പുറത്ത് പറയാതെ ഇരുന്നതെന്നാണ് അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *