ആള്‍ക്കൂട്ട അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി: ആള്‍ക്കൂട്ട അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അക്രമികളോട് വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു സംസ്ഥാനത്തെയാകെ തള്ളിപ്പറയുന്നത് ശരിയല്ല. ജാര്‍ഖണ്ഡിനെ അപമാനിക്കരുത്. അക്രമം ജാര്‍ഖണ്ഡിൽ ആയാലും കേരളത്തിലായാലും അംഗീകരിക്കാനാകില്ല. തീവ്രവാദത്തിനു ബംഗാളിലായാലും ഒരു മുഖമേയുള്ളൂവെന്നും മോദി പറഞ്ഞു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞു.ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റത്തിനു പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം മർദ്ദിച്ചവശനാക്കിയ യുവാവ് മരിച്ച സംഭവത്തിലാണ് പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *