കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി എം.എ.ബേബി

തിരുവനന്തപുരം∙ ബിനോയ്‌ കോടിയേരിയ്ക്കെതിരായ പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ബിനോയ് വിഷയത്തിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നും ബിനോയ് പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടി പരിശോധിക്കേണ്ടതില്ലെന്നും എം.എ. ബേബി പറഞ്ഞു. പാര്‍ട്ടി അംഗങ്ങളുടെ ബന്ധുക്കള്‍ പ്രശ്നത്തില്‍പ്പെട്ടാല്‍ സ്വയം പരിഹാരം കാണണം. എല്ലാ കാര്യങ്ങളിലും കോടിയേരി മറുപടി നല്‍കിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. ബിഹാർ സ്വദേശിനിയായ യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് എം.എ.ബേബിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *