സി.ഒ.ടി. നസീര്‍ വധശ്രമം: മുഖ്യപ്രതികൾ കീഴടങ്ങി

കണ്ണൂർ : സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ രണ്ടു പ്രതികള്‍ കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പിൽ കീഴടങ്ങിയത്. ഇവര്‍ക്കാണു നസീറിനെ ആക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞമാസം 18നു രാത്രിയിലാണ് മൂന്നംഗ സംഘം തലശേരിയിൽ നസീറിനെ ആക്രമിച്ചത്.

ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു രണ്ട് പാർട്ടിപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എ.എൻ.ഷംസീർ എംഎൽഎയുടെ ഡ്രൈവറും സിപിഎം കതിരൂർ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ എൻ.കെ.രാജേഷും അറസ്റ്റിലായിരുന്നു. ഷംസീറിനെതിരെ ആരോപണം ഉയർന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഇത് തള്ളിക്കളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *