കെ.രാജനെ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പാക്കാൻ സിപിഐ

തിരുവനന്തപുരം∙ ഒല്ലൂർ എംഎൽഎ കെ.രാജനെ ചീഫ് വിപ്പാക്കാൻ സിപിഐയുടെ തീരുമാനം. കാബിനറ്റ് റാങ്കോടെ പദവി നൽകാനാണ് തിങ്കളാഴ്ച ചേർന്ന സിപിഐ എക്സിക്യൂട്ടീവ് തീരുമാനിച്ചത്.ഇ.പി.ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോൾ സിപിഐ ചോദിച്ചു വാങ്ങിയതാണ് കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ് സ്ഥാനം. പ്രളയക്കെടുതിക്കിടെ ചീഫ് വിപ് സ്ഥാനം ദുർച്ചെലവ് ആയേക്കുമെന്ന അഭിപ്രായം ഉയർന്നതിനാൽ തീരുമാനം നീട്ടുകയായിരുന്നു. ‌‌

എന്നാൽ ഒരു വർഷത്തിനു ശേഷം പദവി ഏറ്റെടുക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു. ഇതോടെ നാലു മന്ത്രിമാർ, ഡപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ പാർട്ടിക്ക് ആറ് കാബിനറ്റ് പദവികളായി

Leave a Reply

Your email address will not be published. Required fields are marked *