എറണാകുളം–വേളാങ്കണ്ണി പ്രത്യേക ട്രെയിൻ സർവീസ് ജൂലൈ വരെ നീട്ടി

കൊച്ചി: യാത്രക്കാരുടെ തിരക്കു പരിഗണിച്ച് എറണാകുളം–വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ജൂലൈ വരെ നീട്ടി. കോട്ടയം, ചെങ്കോട്ട, കാരൈക്കുടി, തിരുച്ചിറപ്പളളി, തഞ്ചാവൂർ വഴിയാണു സർവീസ്. ശനിയാഴ്ചകളിൽ ഉച്ചയ്ക്കു 11നു പുറപ്പെടുന്ന ട്രെയിൻ ഞായർ രാവിലെ 7ന് വേളാങ്കണ്ണിയിൽ എത്തും. മടക്ക ട്രെയിൻ ഞായറാഴ്ച വൈകിട്ട് 6.15ന് പുറപ്പെട്ടു തിങ്കൾ ഉച്ചയ്ക്കു 12.30ന് എറണാകുളത്ത് എത്തും.

തെന്മല ഇക്കോ ടൂറിസം, പാലരുവി, കുറ്റാലം എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികൾക്കും ട്രെയിൻ ഉപകാരപ്പെടും.ഗാട്ട് സെക്ഷനായ പുനലൂർ– ചെങ്കോട്ട പാതയുടെ പ്രകൃതിഭംഗിയും ആസ്വദിക്കാം. 7 സ്‌ലീപ്പറും 3 തേഡ് എസിയും 2 ജനറൽ കോച്ചുകളുമാണുളളത്. റിസർവേഷൻ ആരംഭിച്ചു.

സ്റ്റോപ്പുകൾ: തൃപ്പുണിത്തുറ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, െതന്മല, ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശിവകാശി, വിരുദനഗർ, അറപ്പുകോട്ട, മാനാമധുര, കാരൈക്കുടി, തിരുച്ചിറപ്പളളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം.

Leave a Reply

Your email address will not be published. Required fields are marked *