നാല് ടിഡിപി എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി :  തെലുങ്ക് ദേശം പാർട്ടിയിലെ (ടിഡിപി) നാല് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു. വൈ.എസ്.ചൗധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹൻറാവു എന്നിവരാണു ബിജെപിയിൽ ലയിക്കുന്നതായി ഉപരാഷ്ട്രപതിക്കു കത്തു കൊടുത്തത്. നാല് എംപിമാരെയും വർക്കിങ് പ്രസിഡന്റ് ജെ.പി..നഡ്ഡ ബിജെപിയിലേക്കു സ്വീകരിച്ചു.

ബിജെപി നേതാക്കളായ റാം മാധവ്, ജി.കൃഷ്ണ റെഡ്ഢി എന്നിവർ ടിഡിപി എംപിമാരുമായി നിരവധി തവണ ചർച്ച നടത്തിയശേഷമാണു തീരുമാനം. രാജ്യസഭയിൽ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ടിഡിപി എംപിമാരെ ബിജെപിയിലെത്തിച്ചത്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഢിയുടെ േനതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസാണു സീറ്റുകൾ തൂത്തുവാരിയത്.

Leave a Reply

Your email address will not be published. Required fields are marked *