കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പിന്‍ഗാമിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയുടേതാണെന്നും ആ പ്രക്രിയയില്‍ ഇടപെടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് നടത്തിയ അനൗപചാരിക സംഭാഷണത്തിനിടെയാണ് രാഹുല്‍ നിലപാട് അറിയിച്ചത്.

ആരാകും പുതിയ പ്രസിഡന്‍റെന്ന് തീരുമാനിക്കേണ്ടത് താനല്ല, പാര്‍ട്ടിയാണ്. ആ തീരുമാനത്തിലുള്ള നടപടിക്രമങ്ങളില്‍  ഒരു നിലയ്ക്കും ഭാഗമാകില്ലെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ വിമാനങ്ങളെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തില്‍ നടത്തിയ പരാമര്‍ശത്തോടും രാഹുല്‍ പ്രതികരിച്ചു. റഫാലില്‍ അഴിമതി നടന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *