യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി

റാഞ്ചി : ഭാരതീയ സംസ്ക്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . അടുത്ത തലമുറയിലേക്കും പകർന്ന് നൽകേണ്ട വെളിച്ചമാണത് . യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട സമയമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദിയ്ക്കൊപ്പം മുപ്പതിനായിരത്തിലേറെ പേരാണ് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ അന്താരാഷ്ട്ര യോഗാ ദിന പരിപാടിയിൽ പങ്കെടുത്തത് . റാഞ്ചിക്ക് പുറമെ ഡൽഹി , ഷിംല, മൈസൂരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ഡൽഹിയിൽ രാജ്പഥിലാണ് യോഗാദിനത്തോടനുബന്ധിച്ചുള്ള പ്രധാന പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *