ജല സംരക്ഷണം ; ഗ്രാമത്തലവന്മാർക്ക് പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡൽഹി : രാജ്യത്ത് പലയിടത്തും വരൾച്ച തുടരുന്നതിനിടെ ജല സംരക്ഷണത്തിന്റെ ആവശ്യകത അറിയിച്ച് ഗ്രാമത്തലവന്മാർക്ക് പ്രധാനമന്ത്രിയുടെ കത്ത്. ജില്ലാ അധികാരികളാണ് ഗ്രാമത്തലവന്മാർക്ക് പ്രധാനമന്ത്രിയുടെ കത്ത് നേരിട്ട് നൽകിയത്. മഴക്കാലത്തെ ജലസംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കണമെന്നാണ് പ്രധാനമന്ത്രി കത്തിൽ അഭ്യർത്ഥിക്കുന്നത്.

പ്രിയപ്പെട്ട ഗ്രാമ മുഖ്യാ അങ്ങയ്ക്കും ഗ്രാമത്തിലെ എന്റെ സഹോദരന്മാർക്കും സുഖമെന്ന് കരുതുന്നു. മഴക്കാലം തുടങ്ങുകയാണ് . ഈശ്വരന്റെ വരദാനമായ ജലം എങ്ങനെ സംരക്ഷിക്കാമെന്ന് നാം ചിന്തിക്കേണ്ടതാണ്. ജലം എങ്ങനെ സംരക്ഷിക്കാം എന്നതിനെപ്പറ്റി അങ്ങയുടെ ഗ്രാമത്തിൽ ചർച്ചകൾ നടക്കേണ്ടതാണ്. ഓരോ തുള്ളി ജലവും സംരക്ഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ അങ്ങയുടെ ഗ്രാമത്തിൽ ആരംഭിക്കണം. കത്തിൽ പറയുന്നു.

ചെക്ക് ഡാമുകളും വലിയ കുളങ്ങളും നീർത്തടങ്ങളുമുണ്ടാക്കി ജലം സംരക്ഷിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി കത്തിൽ പറയുന്നുണ്ട്. എന്തായാലൗം പ്രധാനമന്ത്രിയുടെ കത്ത് ഗ്രാമങ്ങളിൽ ചർച്ചയാകുന്നുണ്ടെന്നാണ് ജില്ല കളക്ടർമാരുടെ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *