കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു; ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

കോട്ടയം:  കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തു. കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠ്യേനയായിരുന്നു ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. 437 അംഗ സംസ്ഥാന സമിതിയിൽ 325 പേരും പങ്കെടുത്തെന്ന് ജോസ് പക്ഷം അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും തീരുമാനത്തെ അംഗീകരിച്ചു. മൂന്ന് എംഎൽഎമാർ പി.ജെ.ജോസഫിനൊപ്പമാണ്. രണ്ടു പേർ ജോസ് പക്ഷത്തും. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡൻരമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്.

പാര്‍ട്ടി ചെയര്‍മാനായ ജോസഫിന്‍റെ അംഗീകരമില്ലാതെ വിളിച്ചു ചേര്‍ത്തതാണ് സംസ്ഥാന സമിതിയോഗം എന്നതിനാല്‍ കേരള കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ ചെന്നു നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *