ജോസ് കെ.മാണി യോഗത്തിനു നിയമപരമായ പിൻബലമില്ലെന്നു പി.ജെ.ജോസഫ്

കോട്ടയം:  ഞായറാഴ്ച ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ വിളിച്ച  കേരള കോൺഗ്രസ് (എം) യോഗം അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്നു വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. ഭരണഘടനാപരമായി ചെയർമാന്റെ അധികാരങ്ങൾ നിക്ഷിപ്തമായിട്ടുള്ള വർക്കിങ് ചെയർമാനു മാത്രമേ സംസ്ഥാന സമിതി വിളിക്കാൻ അധികാരമുള്ളൂ. യോഗത്തിനു നിയമപരമായ പിൻബലമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് സിഎസ്ഐ റിട്രീറ്റ് സെന്ററിലാണ് യോഗം. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണു യോഗത്തിന്‍റെ അജണ്ടയെന്ന് ജോസ് കെ. മാണി അറിയിച്ചു. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നു നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും വര്‍ക്കിങ് ചെയര്‍മാനായ പി.ജെ.ജോസഫ് അംഗീകരിക്കാത്തതിനാലാണു കമ്മിറ്റി വിളിക്കുന്നതെന്നാണ് ജോസ് കെ.മാണി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *