മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

സന്നിധാനം: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് വിശേഷാൽ പൂജകളൊന്നും ഉണ്ടാകില്ല.

നാളെ പുലർച്ചെ നെയ്യഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകൾ ആരംഭിക്കും. പതിവ് പൂജകൾക്ക് പുറമെ ഉദയാസ്‍തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ ചടങ്ങുകൾ അഞ്ച് ദിവസവും ഉണ്ടാകും. മിഥുന മാസ പൂജകൾക്ക് ശേഷം 20ന് രാത്രി 10ന് നട അടയ്‍ക്കും.

സുരക്ഷാ ക്രമീകരണങ്ങൾക്കായി സന്നിധാനം, പമ്പ, നിലയ്‍ക്കൽ എന്നിവിടങ്ങളിലായി 500 ഓളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *