ഗുജറാത്തിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏഴ് മരണം

വഡോദര: ഗുജറാത്തിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏഴ് മരണം. വഡോദര നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ദഭോയ്‌ തെഹ്‌സിലിലെ ഫർത്തിക്കുയ് ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. മരിച്ച ഏഴ് പേരിൽ നാല് പേരും ശുചീകരണ തൊഴിലാളികളാണ്. ബാക്കിയുള്ളവർ ഹോട്ടലിലെത്തന്നെ തൊഴിലാളികളാണ്. ആവശ്യത്തിന് ജീവവായു ലഭിക്കാത്തതും, മാലിന്യ ടാങ്കിനുള്ളിലെ ഹാനികരമായ വാതകങ്ങൾ ശ്വസിച്ചതുമാണ് മരണകാരണമെന്നാണ് ആദ്യ നിഗമനം.

മരണപെട്ടവരിൽ അശോക് ഹരിജൻ, ബ്രിജേഷ് ഹരിജൻ, മഹേഷ് ഹരിജൻ, മഹേഷ് പത്തൻവാഡിയ എന്നിവരാണ് ശുചീകരണ തൊഴിലാളികൾ . അജയ് വാസവ, സഹദേവ് വാസവ, വിജയ് ചൗഹാൻ എന്നിവരാണ് ഹോട്ടൽ തൊഴിലാളികൾ. സെപ്റ്റിക്ക് ടാങ്കിൽ അകപെട്ടു പോയ ശുചീകരണ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹോട്ടൽ തൊഴിലാളികളും മരണപ്പെട്ടത്. എന്തുതരം വാതകമാണ് തൊഴിലാളികൾ ശ്വസിച്ചതെന്നും എന്താണ് സംഭവിച്ചതെന്നും തങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ദഭോയ്‌ ഡി.എസ്.പി കൽപ്പേഷ് സോളങ്കി പറഞ്ഞു. സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അശ്രദ്ധ മൂലമുണ്ടായ അപകടം എന്ന നിഗമനത്തിലാണ് ഹോട്ടലുടയ്ക്കെതിരെ പോലീസ് കുറ്റം ചാർത്തിയിരിക്കുന്നത്. മനപ്പൂവമുള്ള നരഹത്യാ കുറ്റവും ഹോട്ടൽ ഉടമയുടെ മേൽ ചുമത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *