അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി

മുംബൈ: അടൂരിൽ നിന്നും കാണാതായ മൂന്ന് നഴ്സിംഗ് വിദ്യാർത്ഥിനികളെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നും കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ രത്നഗിരിയിൽ വച്ച് റെയിൽവേ പോലീസാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഇവരിൽ ഒരാളുടെ വീട് പൂനെയിലാണ്. മറ്റുള്ളവർ പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ്. സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളെ കഴിഞ്ഞ ദിവസമാണ്  കാണാതായത്. ഹോസ്റ്റല്‍ അധികൃതരാണ് പെണ്‍കുട്ടികളെ കാണാനില്ല എന്ന വിവരം പോലീസില്‍ അറിയിച്ചത്.

ഹോസ്റ്റലില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാതാവുകയായിരുന്നു. മൂവരൂടേയും മൊബൈലുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇവരുടെ ഫോണ്‍ ഓണായിരുന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് ഇവരെ കണ്ടെത്താൻ സഹായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *