മീടൂ : വിനായകനെതിരെ കേസ്

കൽപ്പറ്റ : മീ ടു ആരോപണത്തിൽ നടൻ വിനായകനെതിരെ കൽപ്പറ്റ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു . ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാരോപിച്ച് ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരനാണ് പരാതി നൽകിയത് .

ഫെയ്സ്ബുക്ക് വഴിയായിരുന്നു മൃദുലയുടെ ആരോപണം . സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി കാണുന്ന വിനായകനോട് ബഹുമാനമില്ലെന്നും എന്നാല്‍ വിനായകനെതിരെ ജാതീയമായും വംശീയവുമായി നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുടെ മൃദുല വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *