കാന്‍സറില്ലാതെ കീമോ തെറാപ്പി :യുവതിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍, കാന്‍സര്‍ രോഗമില്ലാതെ കീമോ തെറാപ്പി നല്‍കിയ യുവതിയുടെ ചികിത്സയുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ വ്യക്തമാക്കി.

ചികിത്സയ്ക്ക് വിധേയമായ രജനി തന്നെ വന്നു കണ്ടിരുന്നതായും അവരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ അനാവശ്യ ധൃതിയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഏതെങ്കിലും പരിശോധന ഫലം നോക്കി ചികിത്സ ലഭ്യമാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *