മഴക്കാല രോഗങ്ങള്‍ തടയാന്‍ ഹോമിയോപ്പതി  വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

മഴക്കാല രോഗങ്ങള്‍ തടയാന്‍ ഹോമിയോപ്പതി
വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

മഴക്കാല രോഗങ്ങള്‍ തടയാന്‍ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. പകര്‍ച്ചപ്പനിയുടെ ചികിത്സ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ലഭ്യമാക്കും.  പനി ക്ലിനിക്കുകള്‍, പനി വാര്‍ഡുകള്‍ എന്നിവ എല്ലാ ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്.  പ്രതിരോധ മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും.

എല്ലാ ആശുപത്രികളിലും അവശ്യമരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കല്‍ ക്യാംപുകള്‍ ആവശ്യമുള്ള സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ അതതു പ്രദേശത്തെ ഹോമിയോ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.

അപേക്ഷ ക്ഷണിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസ് മുഖാന്തിരം നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി.)  വായ്പ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ  സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ് http://kviconline.gov.in/pmegpeportal   കൂടുതല്‍ വിവരങ്ങള്‍ക്ക്  0471 2472896 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു.

യോഗ ദിനം: അപേക്ഷ ക്ഷണിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 21ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ പരിശീലനം നല്‍ുകന്നതിന് സ്വയം സന്നദ്ധരായ ബി.എന്‍.വൈ.എസ്./എം.എസ്‌സി. (യോഗ), എംഫില്‍ യോഗ, യോഗയില്‍ ഡിപ്ലോമ, ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയില്‍ ഏതെങ്കിലുമുള്ള വ്യക്തികള്‍ ജൂണ്‍ 15നു മുന്‍പ് ജില്ലാ മെഡിക്കല്‍ ഓഫിസറുമായി (ഐ.എസ്.എം.) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2320988.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപ്
വിതരണം ചെയ്തു

പൂവാര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിപ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപ് വിതരണം ചെയ്തു.വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിക്കായി 5,40,000 ചെലവഴിച്ചു. പദ്ധതി പ്രകാരം 18 പേര്‍ക്ക് ലാപ് ടോപ് ലഭിച്ചു.പൂവാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജിസ്തി അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സലീല ഷാജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍,നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *