ബഹിരാകാശത്തേക്ക് ഐഎസ്ആർഒ മനുഷ്യനെ അയയ്ക്കും

ന്യൂഡൽഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനൊരുങ്ങി ഐഎസ്ആർഒ. ഗഗൻയാൻ പദ്ധതിയിൽ മൂന്നു ബഹിരാകാശ യാത്രികരുണ്ടാകും. 2022 സ്വാതന്ത്ര്യ ദിനത്തിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ പറഞ്ഞു .10,000 കോടി രൂപ ഇതിനായി കേന്ദ്രമന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.

മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ബഹിരാകാശ പേടകം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഓഗസ്റ്റ്‌ 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. ഇത് നടപ്പായാൽ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിക്കും.

Leave a Reply

Your email address will not be published. Required fields are marked *