വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ ജിഎസ്ടി പരിശോധനയിൽ വൻ ക്രമക്കേട്

തിരുവനന്തപുരം : ജിഎസ്ടി ഉദ്യോഗസ്ഥർ സംസ്ഥാനത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട്. 20 ഡീലർമാരുടെ 57 സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽ സംസ്ഥാന ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് വകുപ്പാണ് പരിശോധന നടത്തിയത്. വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) ഉണ്ടായിരുന്ന സമയത്ത് വൻ നികുതി അടച്ചിരുന്നവരാണ് ജിഎസ്ടിയിൽ ക്രമക്കേട് നടത്തിയത്.

ഇന്റർനെറ്റ് ബില്ലുകളും മറ്റ് വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സംസ്ഥാന ജിഎസ്ടി അഡീഷണൽ കമ്മീഷണർ ഷാനിമോളുടെ നിർദേശ പ്രകാരമായിരുന്നു റെയ്ഡ്. റെയ്ഡിനെത്തുടർന്ന് 300 കോടിയോളം രൂപ സർക്കാറിലേക്കെത്തുമെന്നാണ് കണക്കു കൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *