കാണാതായ വ്യോമസേന വിമാന അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ മെചൂകയിൽ  കാണാതായ വ്യോമസേനയുടെ  എഎൻ 32 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ മാസം മൂന്നിനു കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അരുണാചലിലെ ലിപോ മേഖലയിലാണ് കണ്ടെത്തിയത്. ഹെലികോപ്റ്ററുകളും സി–130ഉും ഉപയോഗിച്ചുള്ള തിരച്ചിലും ദുരന്തനിവാരണ പ്രവർത്തനങ്ങളും പുരോഗമിക്കവേയാണ് അവശിഷ്ടങ്ങളെ കുറിച്ച് സൂചന ലഭിച്ചത്. വ്യോമസേനയുടെ സംഘം ഉടൻ തന്നെ പ്രദേശത്തേക്കു പുറപ്പെടും. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. വിമാനത്തിന്റെ പാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാണാതായവരിൽ മൂന്നു മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്  വിവരം.

Leave a Reply

Your email address will not be published. Required fields are marked *