കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം; മാര്‍ജിന്‍ഫ്രീ സെന്ററും ഫാഫാന്‍സി കടയും കത്തി നശിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ പുലര്‍ച്ചെ വന്‍ തീപിടുത്തം. കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷന്റെ വടക്കുവശത്ത് മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റും ഫാഫാന്‍സി സെന്ററും കത്തി നശിച്ചു. ഫാന്‍സി സെന്റില്‍ നിന്ന് തീ ആളിപ്പടര്‍ന്ന് മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റിലേക്കും പടരുകയായിരുന്നുവത്രെ. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടുത്തത്തിന് വഴിതെളിയിച്ചതെന്നാണ് പ്രാധമിക നിഗമനം. കരുനാഗപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ പരിശ്രമിക്കുകയാണെങ്കിലും ഇതുവരെയും നിയന്ത്രിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സലിം എന്നയാളുടെ മാര്‍ജിന്‍ഫ്രീ കടയാണ് കത്തിനശിച്ചത്. അഞ്ചുകോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *