കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 3.300 കിലോ സ്വർണം പിടികൂടി

മട്ടന്നൂർ (കണ്ണൂർ): കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 3.300 കിലോ സ്വർണം പിടികൂടി. ഇന്നലെ രാവിലെ അബുദാബിയിൽ നിന്നെത്തിയ ഗോ എയറിലെ യാത്രക്കാരായി​രുന്ന നിലമ്പൂർ സ്വദേശികളായ ഷർഫാദ്, സിദ്ദീഖ് എന്നിവരിൽ നിന്നാണ് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സിദ്ദീഖ് സ്വർണം വിഴുങ്ങിയി​രുന്നു. ഷർഫാദ് മൈക്രോ വേവ് ഓവനിലുള്ളിൽ ഒളിപ്പിച്ചിരി​ക്കുകയായി​രുന്നു. ഷർഫാദിൽ നിന്ന് 24 സ്വർണ ബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്. ഡി.ആർ.ഐ കൂടുതൽ അന്വേഷണം നടത്തും

Leave a Reply

Your email address will not be published. Required fields are marked *