വാരാണസിയും കേരളവും ഒരുപോലെ: പ്രധാനമന്ത്രി

ഗുരുവായൂർ:  കേരളത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദൻ സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജയിക്കാത്തിടത്ത് മോദി എന്തിന് നന്ദി പറയുന്നുവെന്ന് കരുതുന്നവരുണ്ടാകാം. എല്ലാവരെയും പരിഗണിക്കുന്ന സമീപനമാണ് ബിജെപി സർക്കാരിനുള്ളത്. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിടുന്നവരല്ല ബിജെപി പ്രവർത്തകർ. തനിക്ക് വാരാണസിയും കേരളവും ഒരുപോലെയാണ്. വിജയിച്ചാലും തോറ്റാലും കേരളത്തിലെ ബിജെപിയുടെ ഊർജം കെടുന്നില്ലെന്നും മോദി പറഞ്ഞു.

വിജയിച്ചാലും തോറ്റാലും കേരളത്തിലെ ബിജെപിയുടെ ഊർജം കെടുന്നില്ല. പരാജയത്തിന് ശേഷവും കേരളത്തിലെ പ്രവർത്തകർ ആത്മാർഥതയോടെ പ്രവർത്തിക്കുന്നു. വിജയമായാലും പരാജയമായാലും ഒന്നിച്ച് പ്രവർത്തിക്കണം. തിരഞ്ഞെടുപ്പല്ല, പുതിയ ഭാരതസൃഷ്ടിയാണ് പ്രധാനം. നിപ രോഗം നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും മോദി പറഞ്ഞു. ആയുഷ്മാന്‍ പദ്ധതിയുടെ സഹായം കേരളത്തിലെ ജനങ്ങള്‍ക്കു കിട്ടാത്തതില്‍ തനിക്കു പ്രയാസമുണ്ടെന്ന് മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കു വേണ്ടി തുടങ്ങിയ പദ്ധതിയാണിത്. കേരളം ആ പദ്ധതിയില്‍ ചേരാത്തത് എന്നെ വിഷമിപ്പിക്കുന്നു. അതിന്റെ ഭാഗമാകണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു – മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *