പലിശ കുറച്ച് ആർബിഐ; റിപ്പോ 5.75 ശതമാനമാക്കി

മുംബൈ: റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാൽശതമാനം കുറച്ച് 5.75 ശതമാനമാക്കി. ഇതോടെ ബാങ്കുകൾ ഭവന–വാഹന വായ്പാ പലിശ നിരക്കുകൾ കുറച്ചേക്കും. ഈവർഷം മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഫെബ്രുവരിയിലും ഏപ്രിലിലുമാണ് ആർബിഐ നേരത്തെ നിരക്കു കുറച്ചത്. എൻഇഎഫ്ടി , ആർടിജിഎസ് പണമിടപാടു സംവിധാനങ്ങൾക്ക് റിസർവ് ബാങ്ക് ഫീസ് ഈടാക്കുന്നതു നിർത്തി. ഈ ഇളവ് ബാങ്കുകൾ ഉപയോക്താക്കൾക്കു കൈമാറണം.

വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. മൂന്നു ദിവസം നീണ്ട ആര്‍ബിഐ ബോര്‍ഡ് യോഗത്തിലാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *