കേരളത്തില്‍ കാലവര്‍ഷം 48 മണിക്കൂറിനുള്ളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 48 മണിക്കൂറിനകം കാലവര്‍ഷമെത്തുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമേറ്റ്. ശ്രീലങ്കന്‍ തീരത്ത് നിന്നും കാലവര്‍ഷം കേരള തീരത്തോട് അടുക്കുകയണെന്നും അതിനാല്‍ അടുത്ത 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടങ്ങുമെന്നും സ്‌കൈമേറ്റ് പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് സാധാരണ കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്. എന്നാല്‍ ഇത്തവണ പതിവിലും വൈകിയാണ് മഴയെത്തുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മിക്കയിടങ്ങളിലും ലഭിച്ച ശക്തമായ മഴ മണ്‍സൂണ്‍ അടുത്തെത്തിയതിന്റെ സൂചനയാണെന്നും സ്‌കൈമേറ്റ് അറിയിച്ചു.

കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് സ്‌കൈമേറ്റ് പ്രവചിച്ചിരിക്കുന്നത്.

എല്‍നിനോ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയുടെ ഫലമായി മഴയുടെ അളവില്‍ കുറവുണ്ടാകുമെന്നും സ്‌കൈമേറ്റ് അറിയിച്ചു.വേനല്‍ മഴയിലും ഇത്തവണ ഗണ്യമായ കുറവാണുണ്ടായത്. തുലാവര്‍ഷത്തിന്റെയും വേനല്‍മഴയുടെയും കുറവ് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *