പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലെ  തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു

പാരിപ്പള്ളി:  ഐ.ഒ.സി പ്ലാന്റിലെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ജീവനക്കാരുടെ തൊഴില്‍ തര്‍ക്കം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐആര്‍)എസ്.തുളസീധരന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ച അനുരജ്ഞന യോഗത്തില്‍ ഒത്തുതീര്‍ന്നു.
എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ജീവനക്കാരുടെ സേവന-വേതന കരാര്‍ 31.03.2018-ന് അവസാനിച്ചിരുന്നു. ഇത് പുതുക്കി നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകള്‍  സമര്‍പ്പിച്ച ആവശ്യത്തില്‍ കൊല്ലം ജില്ലാ ലേബര്‍ ഓഫീസര്‍, കൊല്ലം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) ന്റെ അദ്ധ്യക്ഷതയില്‍  അനുരഞ്ജന യോഗം ചേര്‍ന്നത്.
2018 ഏപ്രില്‍ മുതല്‍ നിലവിലെ ശമ്പളത്തില്‍ നിന്നും ലോഡ് ഒന്നിന് 70 രൂപ വര്‍ദ്ധിപ്പിച്ച് (870 രൂപ) വേതനം നല്‍കാമെന്ന് ട്രക്ക് ഉടമകള്‍ അനുരഞ്ജന യോഗത്തില്‍ സമ്മതിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം 2019 ഏപ്രില്‍ ഒന്നു മുതല്‍  2023 മാര്‍ച്ച് 31 വരെ ഓരോ വര്‍ഷവും ഈ ശമ്പളത്തോടൊപ്പം 65 രൂപ വര്‍ദ്ധനവ് (2019 ഏപ്രില്‍ 01 മുതല്‍ 2020 മാര്‍ച്ച് 31 വരെ 870+65=935 രൂപയും, 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ 935+65=1000 രൂപയും, 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ 1000+65=1065 രൂപയും, 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ 1065+65=1130 രൂപയും)  ട്രക്ക് ഉടമകള്‍ നല്‍കും.
ക്ലീനര്‍ക്ക് വ്യവസ്ഥകളില്‍ സൂചിപ്പിട്ടുള്ള ഡ്രൈവറുടെ ശമ്പളത്തിന്റെ 50% വേതനമായി നല്‍കും.ആര്‍.റ്റി.ഡി 175 കിലോമീറ്ററിന് മുകളില്‍ 4.25 രൂപ നിരക്കില്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. 2018 ഏപ്രില്‍ മുതലുള്ള അര്‍ഹതപ്പെട്ട വേതന കുടിശ്ശിക 2019 ജൂലൈ 10 നകം വിതരണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. കരാറിന്റെ കാലാവധി 2018 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയായിരിക്കുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ്.തുളസീധരന്‍ വ്യക്തമാക്കി. യോഗത്തില്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച് വി.ഗണേഷ്, (സി.ഐ.റ്റി.യു),മൈലക്കാട് സുനില്‍, (ഐ.എന്‍.റ്റി.യു.സി),ശ്രീകുമാര്‍ പാരിപ്പള്ളി (എ.ഐ.റ്റി.യു.സി), ശിവരാജന്‍, ജനറല്‍ സെക്രട്ടറി, (ബി.എം.എസ്),ഷൈന്‍ .എ, കണ്‍വീനര്‍, (സി.ഐ.റ്റി.യു.) ,ഷാജിമോന്‍ പി.ആര്‍, കണ്‍വീനര്‍, (എ.ഐ.റ്റി.യു.സി) ,താജുദ്ദീന്‍ .റ്റി, കണ്‍വീനര്‍, (ഐ.എന്‍.റ്റി.യു.സി) ,ശ്യാം കൃഷ്ണന്‍ .എസ്, കണ്‍വീനര്‍, (ബി.എം.എസ്) എന്നിവരും ട്രക്ക് ഉടമകളെ പ്രതിനിധീകരിച്ച്
സുനില്‍കുമാര്‍.ജി, ആയിരവല്ലി ട്രാന്‍സ്‌പോര്‍ട്ട്‌സ്,രാധാകൃഷ്ണന്‍.ഡി, നന്ദനം ട്രാന്‍സ്‌പോര്‍ട്ട്‌സ് ,സി.ഒ.ജോണ്‍സണ്‍, മറുതായത്ത് ട്രാന്‍സ്‌പോര്‍ട്‌സ്, സനല്‍കുമാര്‍ .ജി, ജനറല്‍ സെക്രട്ടറി, ആള്‍ ഇന്‍ഡ്യ എല്‍.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍,ഷാബു .കെ.വി, റ്റി ആന്‍ഡ് റ്റി.എസ് ട്രാന്‍സ്‌പോര്‍ട്ട്‌സ്,അനില്‍ കുമാര്‍ .എസ്, കൃഷ്ണ ട്രാന്‍സ്‌പോര്‍ട്ട്‌സ് എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *