വേൾഡ് കപ്പ് ക്രിക്കറ്റ് കാണാൻ റിലിയൻസ് ജിയോ ഓഫർ

കൊച്ചി:  ജിയോ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് വേള്‍ഡ്  കപ്പ്‌ ക്രിക്കറ്റ്‌ ലൈവായും സൌജന്യമായും കാണാൻ പുതിയ ഓഫറുമായി റിലയന്‍സ് ജിയോ!

ജിയോ ഉപയോക്താക്കൾക്കു ഹോട്ട്സ്റ്റാറിലോ, ജിയോ ടിവിയിലോ ക്രിക്കറ്റ്  കാണാൻ പ്രത്യേകം പണം മുടക്കി ഇവ സബ്സ്ക്രൈബ് ചെയ്യേണ്ടതില്ല. നിലവിലുള്ള ഡാറ്റ പ്ലാനില്‍ ഈ സൌകര്യം ലബ്യമാണ്.

കൂടാതെ 251 രൂപയുടെ പ്രത്യേക വേൾഡ് കപ്പ്‌ ക്രികറ്റ് പാക്ക് ജിയോ അവതരിപ്പിച്ചു. ഡാറ്റ തീര്‍ന്നാല്‍ 251 രൂപയുടെ റീചാര്‍ജ് ചെയ്താല്‍, 51 ദിവസത്തേക്കു 102 ജി ബി  ഹൈ സ്പീഡ് ഡാറ്റ ലഭിക്കും (പ്രതിദിനം 2 ജിബി) മുടക്കം ഇല്ലാതെ ക്രികറ്റ് ആസ്വദിക്കാന്‍. ഈ ഓഫറിലൂടെ 365 രൂപയുടെ ലാഭമാണ് ഉപയോക്തകള്‍ക്ക് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *