പത്രമാധ്യമരംഗത്തെ സേവനത്തിന് വില്യംസിനെ ആദരിച്ചു

തിരുവനന്തപുരം: പത്രമാധ്യമരംഗത്തെ മികച്ച സേവനത്തിനവും (പത്രവിതരണം) മാധ്യമരംഗത്തെ സജീവ സാന്നിധ്യവും പരിഗണിച്ച് സെക്രട്ടേറിയറ്റില്‍ പത്രവിതരണം നടത്തുന്ന തിരുവനന്തപുരം സ്വദേശി വില്യംസിനെ ഗവര്‍ണ്ണര്‍ പി.സദാശിവം ആദരിച്ചു.
മതസൗഹാര്‍ദ്ദത്തോടനുബന്ധിച്ച് കൃപ ഫൗണ്ടേഷനും എന്‍.ആര്‍.ഐ കൗണ്‍സിലും സംഘടിപ്പിച്ച പെരുന്നാള്‍ പുതുവസ്ത്ര വിതരണ ചടങ്ങിലാണ് വില്യംസിനെ ആദരിച്ചത്. മതങ്ങള്‍ നല്‍കുന്നത് സമത്വത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള സന്ദേശമാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.
കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, കെ.പി.സി.സി നേതാവ് എം.എം.ഹസ്സന്‍, ബീമാപ്പള്ളി റഷീദ്, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ഫാ. വര്‍ക്കി, അശ്വതി തിരുനാള്‍, ബദറുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *