അബ്ദുള്ള കുട്ടിയെ ബിജെപിയിലെടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും; എം ടി രമേശ്
മലപ്പുറം: ബിജെപി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കേണ്ടത് എപി അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എംടി രമേശ്. അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയ ശേഷം ബിജെപി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എംടി രമേശ് പറഞ്ഞു. നരേന്ദ്രമോദിയുടെ വികസന പദ്ധതികളില്‍ ആകൃഷ്ടരായി ആര് വന്നാലും ബിജെപി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ഫേസ്ബുക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിയെ ഇന്നലെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടിക്ക് നല്കിയ വിശദീകരണത്തിലും തന്റെ നിലപാടില്‍ ഉറച്ചുനിന്നതിനാലാണ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.