അട്ടപ്പാടിയിൽ ആനക്കൊമ്പ് വേട്ട ; മൂന്ന് പേർ പിടിയിൽ

പാലക്കാട് ; നായ്ക്കർപാടിയിലെ പുരയിടത്തിൽ ഷെഡിൽ കുഴിച്ചിട്ട നിലയിൽ ആനക്കൊമ്പുകൾ കണ്ടെത്തിയ കേസിൽ 3 യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്തു . നായ്ക്കർപാടി സ്വദേശികളായ മനീഷ് (23), കിഷോർ (35), പെട്ടിക്കൽ സ്വദേശി മുരുകേശ് (29) എന്നിവരാണ് അറസ്റ്റിലായത് .

അഗളി നായ്ക്കർപാടിയിലെ പൂട്ടിയിട്ട ഷെഡിൽ ചാക്കിൽ കെട്ടി തറയിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അഗളി പൊലീസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറി. കാലപ്പഴക്കം സംഭവിച്ച കൊമ്പുകളാണ് ഇവയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു .പ്രതി മുരുകേശിനെ പാലക്കാട് വനം സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. മനീഷ് കീഴടങ്ങുകയായിരുന്നു. ഇയാളുടെ മൊഴിയനുസരിച്ചാണു കിഷോറിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *