നാലു വയസ്സുകാരന്റെ തൊണ്ടയില്‍ കുരുങ്ങിയ ജീവനുള്ള മീന്‍ പുറത്തെടുത്തു

കൊച്ചി: എറണാകുളം പറവൂരില്‍ നാല് വയസുകാരന്റെ തൊണ്ടയില്‍ ജീവനുള്ള മീന്‍ കുടുങ്ങി. വീട്ടിലെ പാത്രത്തില്‍ വെച്ചിരുന്ന നങ്ക് ഇനത്തില്‍ പെട്ട മീനാണ് കുട്ടിയുടെ വായില്‍ കുടുങ്ങിയത്. മീന്‍ വെച്ചിരുന്ന പാത്രത്തിന് അടുത്തിരിക്കുകയായിരുന്ന കുട്ടി. പാത്രത്തില്‍ നിന്നും ചാടിയ വഴി മീന്‍ കുട്ടിയുടെ വായിലേക്ക് വീഴുകയായിരുന്നു. തൊണ്ടയില്‍ മീന്‍ കുടുങ്ങിയതോടെ ശ്വാസതടസം നേരിട്ട കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ ഡോ. ശ്രീദേവി ദീപക്കിന്റെ നേതൃത്വത്തിലാണ് മീനിനെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *