എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ

ന്യൂഡ‍ൽഹി: വ്യാപാരികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. മൂന്നു കോടി ചെറുകിട  വ്യാപാരികൾക്ക് ഗുണം ലഭിക്കുന്ന തീരുമാനമാണിത്.

കർഷകർക്ക് വേണ്ടിയുള്ള പിഎം കിസാൻ സമ്മാൻ പദ്ധതി വിപുലീകരിച്ചു. ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ സഹായം നൽകും. ഒരു വർഷം മൂന്നു തവണകളായാണ് ഈ തുക നൽകുക. 14.5 കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും.ഖജനാവിന് 12,000 കോടി രൂപയുടെ അധികചെലവാണ് ഇതിലൂടെ ഉണ്ടാകുക. രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം. >17–ാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂൺ 17 മുതൽ ജൂലൈ 26 വരെ നടക്കും. ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 19ന്.

പിഎം സമ്മാൻ പദ്ധതി എല്ലാ കർഷകർക്കും നൽകുമെന്ന് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. 75,000 കോടി രൂപയുടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി(പിഎംകെഎസ്എസ്) ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലാണ് പ്രഖ്യാപിച്ചത്.  ണ്ടു ഹെക്ടർ വരെയുളള 12 കോടി ചെറുകിട കർഷകർക്ക് വർഷം മൂന്നു ഗഡുക്കളായി 6000 രൂപ നൽകുന്ന പദ്ധതിയാണ് എല്ലാ കർഷകർക്കും നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. പദ്ധതി വിപുലീകരിച്ചതോടെ ഇതിന്റെ ആനുകൂല്യം 14.5 കോടി കർഷകർക്ക് ലഭിക്കും. കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപയുടെ  പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിക്കും അംഗീകാരമായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കര്‍ഷകരും സര്‍ക്കാരും നിശ്ചിത തുക അടയ്ക്കണം. 18മുതല്‍ 40 വയസ് വരെയുളളവര്‍ക്ക് പദ്ധതിയില്‍ ചേരാം.  അറുപതു വയസുമുതൽ പെൻഷൻ ലഭ്യമാകും.

ചെറുകിട ഇടത്തരം വ്യാപാരികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഇവർക്കും പെൻഷൻ നൽകാൻ തീരുമാനമായത്. അറുപതു വയസു മുതൽ 3,000 രൂപ പ്രതിമാസ പെൻഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. 18 നും നാൽപതിനും മധ്യേ പ്രായമുള്ളവരും 1.5 കോടിയിൽ താഴെ ജിഎസ്ടി വരുമാനമുള്ളവരുമായ ചെറുകിട വ്യാപാരികൾക്കും സ്വയംതൊഴിൽ കണ്ടെത്തിയവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രാജ്യത്തെ മൂന്നു കോടി ചെറുകിട വ്യാപാരികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പെൻഷൻ പദ്ധതിയിൽ വ്യാപാരികളും കർഷകരും തുല്യവിഹിതം അടയ്ക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *